Breaking News

28 വർഷത്തെ സേവനത്തിന് ശേഷം പരപ്പ പോസ്റ്റ് ഓഫീസിൽ നിന്നും വിരമിക്കുന്ന ഭാനുമതി അമ്മയ്ക്ക് 'ടോപ് ടെൻ പരപ്പ കൂട്ടായ്മ' ആദരവ് നൽകി


വെള്ളരിക്കുണ്ട് : പരപ്പ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് വുമൺ ആയി 28 വർഷത്തെ നിസ്വാർത്ഥ സേവനത്തിന് ശേഷം ഇന്ന് വിരമിക്കുന്ന നീലേശ്വരം പേരോൽ സ്വദേശി ഭാനുമതി അമ്മയ്ക്ക് ടോപ് ടെൻ പരപ്പയുടെ ആദരവ് നൽകി. ചടങ്ങിൽ ടോപ് ടെൻ   ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് എ ആർ മുരളി മോമെന്റോ നൽകി ആദരിച്ചു. പോസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ  അജയകുമാർ ,സെക്രട്ടറി ജിജോ ജോസഫ് എന്നിവർ സംസാരിച്ചു. ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മെമ്പർമാരായ, ശ്രീകാന്ത് കുളത്തിൻങ്കാൽ, സുനിൽകുമാർ, വിനോദ് തോടൻചാൽ, വിനേഷ് കേബിൾ, രഞ്ജിത്ത് പരപ്പ തുടങ്ങിയവർക്ക് പുറമെ പോസ്റ്റ് ഓഫീസിലെ ജീവനക്കാർ എന്നിവരും പങ്കെടുത്തു.

No comments