Breaking News

പനയാൽ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിൻ്റെ അന്നദാനത്തിനായി മാതൃസമിതിയുടെയും ആഘോഷകമ്മിറ്റിയുടെയും നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.



പനയാൽ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 2025 ഏപ്രിൽ 15,16,17 തീയ്യതികളിൽ  നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിൻ്റെ അന്നദാനത്തിനായി മാതൃസമിതിയുടെയും ആഘോഷകമ്മിറ്റിയുടെയും നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.

  മാതൃസമിതി അംഗങ്ങളും ആഘോഷകമ്മിറ്റി അംഗങ്ങളും ചേർന്ന്  പനയാൽവയലിലാണ് ജൈവ പച്ചക്കറി നട്ട് പരിപാലിക്കുന്നത്.  ഒരേക്രയോളം വയലിൽ മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.  

ജൈവപച്ചക്കറി കൃഷിയുടെ ഉൽഘാടനം പള്ളിക്കര പഞ്ചായത്ത് കൃഷി ഓഫീസർ പി.വി.ജലേശൻ നിർവഹിച്ചു.  ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ. വിജയൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജനറൽ കൺവീനർ സി. നാരായണൻ സ്വാഗതവും വർക്കിംഗ് ചെയർമാൻ രാജേന്ദ്രനാഥ് , ശശി കുണ്ടുവളപ്പിൽ, മാതൃസമിതി ചെയർപേഴ്സൺ പദ്മിനി, കൺവീനർ നിഷ, പത്മാവതി ,യുഎഇ കമ്മിറ്റി രക്ഷാധികാരി പദ്മനാഭൻ കുന്നൂച്ചി , കുമാരൻ, സി.നാരായണൻ, കൃഷ്ണദാസ്,കെട്ടിനുള്ളിൽ രാഘവൻനായർ, വിനോദ്  കിഴക്കേക്കര, അശോകൻ കിഴക്കേകര, ഭാസ്കര പുതിയപുര, ചന്ദ്രൻ വടക്കേവളപ്പ്, സി.ദാമോദരൻ, സി.അനിൽകുമാർ, വേണു  പനയാൽ, ചന്ദൻകുഞ്ഞി, രാജൻ  പള്ളയിൽ ,സി.നാരായണ, രത്നാകരൻ , കൃപേഷ് കോട്ടപ്പാറ, അനീഷ് വലിയവളപ്പിൽ എന്നിവർ നേതൃത്വം നൽകി.പബ്ലിസിറ്റി ചെയർമാൻ ജിതിൻ ചന്ദ്രൻ നന്ദി അറിയിച്ചു. 

No comments