പോസ്റ്റ് വുമൺ ആയി ജോലി ലഭിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കിനാനൂർ കരിന്തളം മണ്ഡലം വൈസ് പ്രസിഡണ്ട് ആയ നന്ദന ബാബുവിന് ചോയംങ്കോട് രാജീവ് ഭവനിൽ വച്ച് അനുമോദനം നൽകി
കരിന്തളം : ഇന്ത്യൻ പോസ്റ്റൽ സർവീസിൽ പോസ്റ്റ് വുമൺ ആയി ജോലി ലഭിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കിനാനൂർ കരിന്തളം മണ്ഡലം വൈസ് പ്രസിഡണ്ട് ആയ നന്ദന ബാബുവിന് യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചോയംങ്കോട് രാജീവ് ഭവനിൽ വച്ച് അനുമോദനം നൽകി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു പ്രകാശിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് ഉപഹാരം നൽകി നന്ദന ബാബുവിനെ അനുമോദിച്ചു. രൂപേഷ് കെ.ടി., ഷമീം പുലിയംകുളം, സജിൻ കെ.വി, മിഥുൻ കൊല്ലംപാറ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
No comments