Breaking News

തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ


ഉദുമ : പള്ളം എന്ന സ്ഥലത്ത് കടം വാങ്ങിയ പണം തിരിച്ച് നൽകാം എന്ന് പറഞ്ഞു വിളിച്ചുവരുത്തി പ്രതി  കൈകൊണ്ടും , സോഡാ കുപ്പി കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു . ഉദുമ പാക്യാര സ്വദേശി തൗഫീർ ആണ് ബേക്കൽ പോലീസിന്റെ  പിടിയിലായത് .

ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ ഷൈൻ കെ പി യുടെ നിർദ്ദേശ പ്രകാരം എസ് ഐ അൻസാർ എൻ CPO മാരായ ബിനീഷ് , പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .

No comments