തിങ്ങി നിറഞ്ഞു ജനസഞ്ചയം.. വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാതല കൈകൊട്ടികളി മത്സരത്തിൽ യങ് ഇന്ത്യൻസ് ക്ലബ് വലിയപൊയിൽ ജേതാക്കൾ
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചു തെക്കേ ബസാറിൽ സംഘടിപ്പിച്ച വാശിയേറിയ ജില്ലാതല കൈകൊട്ടികളി മത്സരത്തിൽ യങ് ഇന്ത്യൻസ് ക്ലബ് വലിയപൊയിൽ ജേതാക്കളായി.ഉദയഗിരിയൻസ് കാസർഗോഡ് രണ്ടാം സ്ഥാനവും തേരഴക് നാട്യസമിതി ചെന്നടുക്കം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.. 12 ഓളം ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ വെള്ളരിക്കുണ്ട് താഹസിൽദാർ പി വി മുരളി ഉത്ഘാടനം ചെയ്തു.
No comments