പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർ നൽകുന്ന പൊതിച്ചോറ് വിതരണം തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയായി...
രാജപുരം : വാഴയിലയിൽ സ്നേഹവും കരുതലും ചേർത്ത് പൂടംകല്ല് താലൂക്ക് ആശുപ്രതിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോറ് വിതരണം തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന പൊതിച്ചോർ പദ്ധതിക്ക് നാടിന്റെയാകെ പിന്തുണയുണ്ട്. ജാതിയോ, മതമോ, രാഷ്ട്രീയമോ ചികയാതെ വിശപ്പിന്റെ വിളിക്കുള്ള മറുപടിയായി പൊതി കെട്ടിനൽകുന്നത് സാധാരണക്കാർ.ആരും പ്രതിഫലം ആഗ്രഹിക്കുന്നില്ല. വീട്ടിൽ വയ്ക്കുന്നതിൽ നിന്ന് ഒന്നോ രണ്ടോ പേർക്കുള്ളത് അധികമായി അവർ നൽകുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾക്കാണ് പൊതിച്ചോർ വിതരണച്ചുമതല. മേഖലാ കമ്മിറ്റികൾ അവരുടെ പ്രദേശത്തെ വീടുകളിൽ പൊതിച്ചോർ ആവശ്യപ്പെടും. വീട്ടുകാർ അവരുടെ കഴിവനുസരിച്ച് ഒന്നോ രണ്ടോ പൊതി നൽകും. അങ്ങനെ ആ പ്രദേശമാകെ അണിചേരുമ്പോൾ ആശുപത്രിയിലേക്ക് ആവശ്യത്തിനുള്ളതാകുംപൂടംകല്ല് താലൂക്ക് ആശുപത്രിയിൽ 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ' ഹൃദയപൂർവം പൊതിച്ചോറ് വിതരണം പുതുവത്സര ദിനത്തിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി പി വിഷ്ണു അധ്യക്ഷനായി.ആശുപത്രി സൂപ്രണ്ട് ഡോ. ഷിൻസി, സച്ചിൻ ഗോപു, നീതു പ്രമോദ്, പി ജി ദിലീപ്, കെ ജെ ഷൈജിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി സജിത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റുകളി നിന്നും ശേഖരിച്ച് 11,000 പൊതിച്ചോറാണ് പൂടംകല്ല് ആശുപത്രിയിൽ നൽകിയത്. ജില്ലയിൽ ഒമ്പത് ആശുപത്രികളിൽ ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നുണ്ട്.
No comments