താലൂക്ക് ലീഗൽ സർവീസ് സോസൈറ്റിയും ബളാൽ ഗ്രാമപഞ്ചായത്തും കൊന്നക്കാട് നടത്തിയ വയോജന സംഗമം അഡീഷണൽ ജില്ലാ ജഡ്ജ് പി. എം സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : മക്കൾക്ക് സ്വത്തുക്കൾ എഴുതി നൽകുന്ന മാതാപിതാക്കൾ അതിൽ ജീവിതാവസാനം വരെ ബുദ്ധിമുട്ടുകൾ ഇല്ലാതെ നോക്കി കൊള്ളാമെന്ന വ്യവസ്ഥകൂടി ചേർക്കണമെന്ന് അഡീഷണൽ ജില്ലാ ജഡ്ജ് പി. എം സുരേഷ് കുമാർ പറഞ്ഞു...
താലൂക് ലീഗൽ സർവീസ് സോസൈറ്റിയും ബളാൽ ഗ്രാമപഞ്ചായത്തും കൊന്നക്കാട് നടത്തിയ വയോജന സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം മാതാപിതക്കളെ അനാഥ മന്ദിരങ്ങളിലും മറ്റും കൊണ്ട് വിടുന്ന പ്രവണത വർദ്ധിച്ചു വരികയാണ്.. ഒരു പാട് മാതാപിതാക്കൾ മക്കൾ നോക്കാതെ യുള്ള കഷ്ടതകളും അനുഭവിക്കുന്നു. ഇതിന് പരിഹാരം കാണാൻ സ്വത്തിൽ മേൽ മരണം വര അവകാശം ഉണ്ടെന്ന രണ്ടു വരി എഴുതി ചേർക്കണമെന്നും ജില്ലാ ജഡ്ജ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. സി. ആർ. പി. എഫ്. ഐ. ജി. കെ. വി. മധുസൂദനൻ. പഞ്ചായത്ത് അംഗങ്ങളായ പി. സി. രഘു നാഥൻ. മോൻസി ജോയ്. ബിൻസി ജെയിൻ. ലീഗൽ സർവ്വീസ് സൊസൈറ്റിസെക്രട്ടറി പി. വി. മോഹനൻ. കെ. മഹേശ്വരി എന്നിവർ പ്രസംഗിച്ചു...
No comments