Breaking News

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് റേഷൻ വ്യാപാരികൾ പ്രകടനവും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട് : റേഷൻ  വ്യാപാരി സംയുക്ത സാരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിന്റെ  ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് റേഷൻ വ്യാപാരികൾ പ്രകടനവും തുടർന്ന്  ധർണ്ണയും നടത്തി. ധർണ്ണസമരം INTUC ജില്ലാ പ്രസിഡന്റ്‌ പി  ജി ദേവ് ഉത്ഘാടനം ചെയ്തു. AKRRDA താലൂക്ക് പ്രസിഡന്റ്‌ സജി പുഴക്കര അധ്യക്ഷത വഹിച്ചു. KREU (CITU)ജില്ലാ വൈസ് പ്രസിഡന്റ്‌ ജോഷി ജോർജ് സ്വാഗതം  പറഞ്ഞു .AITUC ജില്ലാ ജോയിന്റ് സെക്രട്ടറി മോഹനൻ പി കെ, AKRRDA താലൂക്ക് സെക്രട്ടറി ഇ എൻ ഹരിദാസ്, പ്രമോദ് മങ്കയം, സൈമൺ കള്ളാർ എന്നിവർ സംസാരിച്ചു. രമേശൻ കള്ളാർ  നന്ദി പറഞ്ഞു.

No comments