വെസ്റ്റ് എളേരി പ്രവാസി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡിയോഗവും കുടുംബസംഗമവും ദുബായ് ഖിസൈസിലെ പോണ്ട് പാർക്കിൽ വെച്ച് നടന്നു
ഭീമനടി : വെസ്റ്റ് എളേരി പ്രവാസി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡിയോഗവും കുടുംബസംഗമവും ദുബായി ഖിസൈസിലെ പോണ്ട് പാർക്കിൽ വെച്ച് നടന്നു. കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ കുടുംബ സംഗമം വൻവിജയമാക്കി തീർക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഭാരവാഹികൾ.
പ്രശാന്ത് മുനമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജസ്റ്റിൻ പറയാങ്കൽ അദ്ധ്യക്ഷനായി .സംഘടനയുടെ പുതിയ ഭാരവാഹികളായി സെക്രട്ടറിയായി സുനിൽ നർക്കിലക്കാടിനെയും . പ്രസിഡന്റായി സനോജ് കുന്നുംകൈയെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജിഷോ ഭീമനടി,ഷിബിൻ എളേരി,രൂപേഷ് ശാസ്താനഗർ,ഷിനോജ് എന്നിവരെയും രക്ഷധികാരിയായി അനിൽ തളാപ്പിലിനെയും ട്രഷററായി ജെസ്റ്റിൻ പറയാങ്കലിനേയും കോർഡിനേറ്ററായി റാഷിദ് മൗവ്വേനിയെയും തെരെഞ്ഞെടുത്തു.
15വർഷത്തോളമായി പ്രവാസലോകത്ത് മികച്ച ഇടപെടലുകൾ നടത്തുന്ന സംഘടന വെസ്റ്റ് എളേരിയുടെ പേരും പെരുമയും നാടിന്റെ സാംസ്ക്കാരിക തനിമയും പുറംലോകത്ത് പ്രചരിപ്പിക്കക എന്നതിലുപരി, നാട്ടിലെ എല്ലാ യു. എ. ഇ. പ്രവാസികളേയും ഒരുകുടകീഴിൽ കൊണ്ടുവന്ന് അവർക്ക് ഒത്തുചേരാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും മുഖ്യ പരിഗണന കൊടുക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.ചടങ്ങിൽ റാഷിദ് മൗവ്വേനി നന്ദി പറഞ്ഞു
No comments