Breaking News

യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി സുജിത്ത് കൊടക്കാടിനെ സിപിഎം പുറത്താക്കി


കാസർകോട്: ലൈംഗിക പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി. വിവാദമായതിനെ തുടർന്ന് സുജിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി. പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. നിരവധി സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ലഭിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടിയെടുത്തത്. സുജിത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ യുവതികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. അധ്യാപകനും പൊതുപ്രവർത്തകനും യൂട്യൂബറുമാണ് സുജിത്ത്.

No comments