Breaking News

വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ മുഴുവൻ മെമ്പർമാർക്കും ന്യൂയർ കേക്ക് വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ മുഴുവൻ മെമ്പർമാർക്കും ന്യൂയർ കേക്ക് വിതരണം ചെയ്തു .കൂടാതെ ടൗണിലെ ചുമട്ടുതൊഴിലാളികൾക്കും കേക്ക് വിതരണം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ വൈസ് പ്രസിഡണ്ട് ബെന്നി ജെയിംസ് ഐക്കരയ്ക്ക്  കേക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ ,യൂണിറ്റ് ട്രഷറർ ഷാജി പി വി, സാം സെബാസ്റ്റ്യൻ , ബേബി പി എം ,ജോയൽ ജോസഫ് ,സോജി സി ജെ ,വിശ്വംഭരൻ സി വി ,അനീഷ് ക്രിസ്റ്റൽ ,വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡണ്ട്  കുസുമം , ബെന്നി വിലങ്ങാട്, മധു പാത്തിക്കര  തുടങ്ങിയവർ നേതൃത്വം നൽകി

No comments