Breaking News

കയൂർ ചീമേനി പഞ്ചായത്തിലെ ഞണ്ടാടിയിലെ ടി മോഹനന് ജില്ലാ പഞ്ചായത്തിന്റെ മികച്ച സസ്യ സംരക്ഷക കർഷകനുള്ള പുരസ്കാരം


ചീമേനി : കൃഷിക്കായി ജീവിതം ഉഴിഞ്ഞുവച്ച കർഷകനെ തേടിയെത്തിയത് അർഹമായ അംഗീകാരം. കയ്യൂർ ചീമേനി പഞ്ചായത്തിലെ ഞണ്ടാടിയിലെ ടി മോഹനനാണ് ജില്ലാ പഞ്ചായത്തിന്റെ മികച്ച സസ്യ സംരക്ഷക കർഷകനുള്ള പുരസ്കാരം. നാൽപത് വർഷമായി കാർഷികരംഗത്ത് സജീവമാണ് മോഹനൻ. ചെറുപ്പകാലം മുതൽ കൃഷിയിലേക്കിറങ്ങി. ഇപ്പോൾ നാലേക്കർ സ്ഥലം മോഹനന്റെ വൈവിധ്യ കൃഷിയുടെ ഉദ്യാനമാണ്. തെങ്ങ്, കവുങ്ങ്, റബർ, വാഴ, കുരുമുളക്, ഫലവൃക്ഷത്തെ എന്നിവയാൽ സമ്പന്നമാണ് കൃഷിയിടം. അഞ്ച് ഇനത്തിനുള്ള കുരുമുളക്, ആറിനത്തിലുള്ള ചീര, 12 ഇനം മാവുകൾ എന്നിവയും കൃഷിയിടത്തിലെ അപൂർവ കാഴ്ച. പുലർച്ചെ നാലിന് കൃഷിയിടത്തിലെത്തുന്ന ഇദ്ദേഹം വൈകിട്ടു വരെ കൃഷിയിടത്തിൽ ചിലവഴിക്കും. ഇതിനകം നിരവധി അംഗീകാരം ലഭിച്ചിട്ടുണ്ട്. കയ്യൂർ ചീമേനി പഞ്ചായത്തിന്റെ മികച്ച ജൈവ കർഷകൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ, ബിൽഡപ് കാസർകോടിന്റെ മികച്ച കർഷകനുള്ള അംഗീകാരം എന്നിവ ലഭിച്ചു.

No comments