Breaking News

സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ പിടിച്ച് കാസറഗോഡ് സൈബർ പോലീസ്


നീലേശ്വരം : 2024  മാർച്ച് മാസത്തിൽ പടന്ന സ്വദേശിയെ ജെ എം  സ്റ്റോക്ക് മാർക്കറ്റ് പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ചു HCL ടെക് എന്ന കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തതിന് കാസറഗോഡ് സൈബർ പോലീസ് സറ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ നിർദ്ദേശാനുസരണം സൈബർ  ക്രൈം  പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീദാസ് എം വി, എ എസ് ഐ പ്രേമരാജൻ എ വി , SCPO സുധേഷ്‌ എം , CPO ഹരിപ്രസാദ് കെ വി എന്നി അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ സത്ത്വര ഇടപെടലിനെയും നടപടിയെയും തുടർന്ന് രണ്ട് ഘട്ടങ്ങളിലായി  ഒൻപത് ലക്ഷം രൂപ പ്രതികളുടെ രത്‌നാകർ ബാങ്ക് ന്റെ മുംബൈ ശാഖാ,കാനറാ ബാങ്ക് ഉത്തർപ്രദേശ് ശാഖാ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബീഹാർ സഹർസ ബസാർ ശാഖാ അടക്കമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമായി പിടിച്ചെടുത്ത് കോടതി മുഖാന്തരം പരാതിക്കാരന് തിരികെ വിട്ടു കൊടുത്തു .

No comments