Breaking News

മംഗളൂരുവിൽ നിന്ന് ഓട്ടോയിൽ കാസർകോട്ടേക്ക് 172.8 ലിറ്റർ മദ്യം കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ


കാസർകോട്: മംഗളൂരുവിൽ നിന്ന് ഓട്ടോയിൽ കാസർകോട്ടേക്ക് 172.8 ലിറ്റർ മദ്യം കടത്തിയ രണ്ട് യുവാക്കൾ കുമ്പള ആരിക്കാടിയിൽ പിടിയിലായി. കൊല്ലങ്കാനയിൽ താമസിക്കുന്ന ഗണേഷ് (39), ബേള വിഷ്ണു എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 6 മണിയോടെ കാസർകോട് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യ കടത്ത് പിടികൂടിയത്. സംശയം തോന്നിയ ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ 180 മില്ലി ലിറ്ററിന്റെ 720 ട്രെടാ പാക്കറ്റ് മദ്യവും, 90 മില്ലി ലിറ്ററിന്റെ 480 ടെട്രാ പാക്കറ്റ് മദ്യവും കണ്ടെടുത്തി. ഡ ഡേയിൽ വിൽപ്പനക്ക് കൊണ്ടുവരുന്ന മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തൊണ്ടി സാധനങ്ങളും പ്രതികളെയും തുടർനടപടികൾക്കായി കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, മോഹന കുമാർ, രാജേഷ് പി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

No comments