കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് എളേരി ഏരിയ കമ്മറ്റി നടത്തുന്ന കാൽനട ജാഥ തയ്യേനിയിൽ തുടങ്ങി
ഭീമനടി : കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് നടത്തുന്ന കാസർകോട് ഇൻകംടാക്സ് ഓഫീസ് മാർച്ചിന്റെ പ്രചരണാർഥം എളേരി ഏരിയ കമ്മറ്റി നടത്തുന്ന കാൽനട ജാഥ തയ്യേനിയിൽ തുടങ്ങി. ജില്ലാ കമ്മിറ്റി അംഗം പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ കെ മോഹനൻ അധ്യക്ഷനായി. ജാഥാ ലീഡർ എ അപ്പുക്കുട്ടൻ, മാനേജർ ടി പി തമ്പാൻ, ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, പി കെ മോഹനൻ, സ്കറിയ അബ്രഹാം, ടി കെ ചന്ദ്രമ്മ, എൻ വി ശിവദാസൻ, എ വി രാജേഷ്, എം എൻ പ്രസാദ് എന്നിവർ സംസാരിച്ചു. ടി ആർ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജാഥ വെള്ളി രാവിലെ 9.30ന് കടുമേനി, 11ന് മൗക്കോട്, 12ന് കുന്നുംകൈ, ഒന്നിന് ഭീമനടി, 3.30ന് നർക്കിലക്കാട്, 5ന് എളേരി സമാപനത്തിൽ ജില്ലാ കമ്മിറ്റി അംഗം വി കെ രാജൻ സംസാരിക്കും.ജാഥ ശനിയാഴ്ച വൈകിട്ട് വെള്ളരിക്കുണ്ട് സമാപിക്കും. സമാപന യോഗം ജില്ലാ കമ്മിറ്റി അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.
No comments