എളേരി സ്വദേശിയായ ഗൃഹനാഥൻ ടൗണിൽ കുഴഞ്ഞുവീണ് മരിച്ചു
ചിറ്റാരിക്കാൽ : എളേരി സ്വദേശിയായ ഗൃഹനാഥൻ ടൗണിൽ കുഴഞ്ഞുവീണു മരിച്ചു. എളേരി മാർണാടത്തെ കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ പനയം തട്ട് പി.കെ. മോഹനൻ 62 ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറ്റാരിക്കാൽ ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ ശാരദ, മക്കൾ ശ്യാം മോഹൻ, ശ്വേത മോഹൻ മരുമകൻ അനിഷ് (എസ്ഐ ഉപ്പള )സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി, ശോഭന
No comments