Breaking News

സൗജന്യ യാത്രാസ്റ്റിക്കർ തീരുമാനം പിൻവലിക്കണം ; ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം ഡിവിഷൻ സമ്മേളനം


പരപ്പ :ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പ്പോർട്ട് കമ്മീഷണർ നടപ്പിലാക്കാൻ തീരുമാനിച്ച സൗജന്യ യാത്രാ സ്റ്റിക്കർ തീരുമാനം പിൻവലിക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം ഡിവിഷൻ  സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലമ്പാറയിൽ നടന്ന കൺവെൻഷൻ ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു . കെ.ജനാർദ്ദനൻ അധ്യഷനായി. എരിയാ സെക്രട്ടറി ഒ.വി. രവീന്ദ്രൻ , പി.പ്രദീപ് കുമാർ , രാജേഷ് പാണ്ട്യാട്ട് , ശശി മണിയറ സംസാരിച്ചു. കെ.ശ്രീധരൻ സ്വാഗതം പറഞ്ഞു


No comments