സാങ്കേതിക കാരണങ്ങളാൽ വാഹൻ പോർട്ടൽ പ്രവർത്തന രഹിതം ; 27.02.25 വരെ പുക പരിശോധന കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കി
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ PUCC പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ 22.02.25 മുതൽ പ്രവർത്തന രഹിതമാണ്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നതായും, ഇനിയും 24 മണിക്കൂർ കൂടി പ്രശ്നപരിഹാരത്തിനായി ആവശ്യമാണെന്നും എൻ.ഐ.സി. അറിയിച്ചിട്ടുള്ളതാണ്. സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ പ്രവർത്തനയോഗ്യമാക്കുന്നതിനുള്ള നിർദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിന് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 22.02.25 മുതൽ 27.02.25 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിൻ്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയിരിക്കുന്നു.
No comments