ഉത്സവങ്ങളുടെയും പെരുങ്കളിയാട്ടങ്ങളുടെയും ആഘോഷിക്കുന്ന സമയത്ത് മഞ്ഞപ്പിത്തം , ഭക്ഷ്യവിഷബാധ തടയാൻ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
വെള്ളരിക്കുണ്ട് : നമ്മുടെ നാട്ടിൽ ഉത്സവങ്ങളുടെയും പെരുങ്കള്ളിയാട്ടങ്ങളുടെയും കാലമാണ്. എല്ലാ സ്ഥലങ്ങളിലും ജനലക്ഷങ്ങൾക്ക് തന്നെ ദിവസവും ഭക്ഷണം നൽകുന്നുണ്ട്. സംസ്ഥാനത്തുടനീളം പലയിടങ്ങളിലും മഞ്ഞപ്പിത്തം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ കമ്മിറ്റികളുടെ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. പൊതുജനങ്ങൾ കൂടി ഈ കാര്യത്തിൽ ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങളുമായി സഹകരിക്കണം.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിർബന്ധമായും കൈ കഴുകണം.
* ഭക്ഷണത്തിന് മുമ്പ് ഇല / പാത്രം വൃത്തിയായി കഴുകണം. വോളണ്ടിയർമാർ ഇതിനായി വെള്ളം നൽകും. ഇലകളിൽ കീടനാശിനിയുടെ അംശം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കഴുകുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
* * കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രമേ സംഘാടകർ നൽകൂ. അതിൽ തിളപ്പിച്ച ശേഷം പച്ചവെള്ളം ചേർക്കില്ല.
* ഭക്ഷണത്തിന് ശേഷം കൈ കഴുകുക
* ഭക്തജനങ്ങൾക്ക് അമ്പല പരിസത്തുള്ള വീട്ടുകാർ ദാഹജലം നൽകുന്നത്
* കമ്മിറ്റിയുടെ അറിവോടു കൂടി മാത്രം ജലവിതരണം നടത്തുക. പൊതുജനങ്ങൾക്ക് തിളപ്പിച്ചാറിയതും പച്ചവെള്ളം പിന്നീട് ചേർക്കാത്തതുമായ വെള്ളമേ നൽകാവൂ.
* ഉത്സവ പരിസരത്തുള്ള *വ്യാപാരികളുടെ ശ്രദ്ധക്ക്
* കാലാവധി കഴിഞ്ഞവ വിൽക്കാതിരിക്കുക
* ഫുഡ് സേഫ്റ്റി പ്രകാരമുള്ള ഹെൽത്ത് കാർഡ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ പ്രദർശിപ്പിക്കണം
* രേഖകൾ ഇല്ലാത്ത ഭക്ഷണ പാനീയ വ്യാപാരങ്ങൾ അനുവദിക്കില്ല.
* തട്ടുകട ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകം
* ഉപ്പിലിട്ട സാധനങ്ങൾ ഉത്സവ പരിസരത്ത് വിൽക്കാൻ അനുവദിക്കുന്നതല്ല.
* വറക്കൽ, പൊരിക്കൽ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നവർ എണ്ണ ഇടക്കിടെ മാറ്റണം.
* ഐസ് ഉപയോഗിക്കുന്നവർ ഐസ് വാങ്ങിയ അംഗീകൃത കടയുടെ ബിൽ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം
* നിയമാനുസൃത രേഖകൾ ഇല്ലാത്തവരെ ഐസ്ക്രീം വിൽക്കാൻ അനുവദിക്കില്ല.
* ഉത്സവ പരിസരത്ത് പുകവലി പാടില്ല. പുകവലിക്കുനവർക്ക് തത്സമയം 200 രൂപ പിഴ ഈടാക്കുന്നതാണ്.
* ഹെൽത്ത് സൂപ്പർവൈസർ
നീലേശ്വരം ആരോഗ്യ ബ്ലോക്ക് , താലൂക്ക് ആശുപത്രി നീലേശ്വരം
No comments