എരിക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; പെട്ടിക്കട കത്തി നശിച്ചു
മടിക്കൈ എരിക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സ്‌കൂളിന് സമീപത്തുള്ള പെട്ടിക്കടയിലെ ഗ്യാസ് സിലിണ്ടറാണ് ബുധനാഴ്ച ഉച്ചയോടെ പൊട്ടിത്തെറിച്ചത്. ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സ്ത്രീയുടേതാണ് പെട്ടിക്കട. തുടര്‍ന്ന് സമീപത്തെ സ്ഥലത്ത് തീ പടര്‍ന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ആളപായമില്ല.
No comments