പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം സമാപിച്ചു കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു
പരപ്പ : ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പരപ്പയിൽ 73ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി ഉപഹാര വിതരണവും അനുമോദന പ്രസംഗവും നടത്തി.
പിടിഎ പ്രസിഡൻറ് എ ആർ വിജയകുമാർ അധ്യക്ഷനായി.ഹെഡ്മാസ്റ്റർ പി ജനാർദ്ദനൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായ സി എച്ച് അബ്ദുൽ നാസർ , കെ രമ്യ , എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, മാതൃസമിതി പ്രസിഡൻറ് ആയിഷത്ത് ഗഫൂർ, ബി പി സി ഷൈജു സി , സ്റ്റാഫ് സെക്രട്ടറി രാകേഷ് കെ വി , സ്കൂൾ പാർലമെൻറ് ചെയർമാൻ ആൽഫ്രഡ് പ്രകാശ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് രൂപേഷ് എ വി സ്വാഗതവും വി കെ പ്രഭാവതി നന്ദിയും രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു വർഷം മികവ് പുലർത്തിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും അവരെ ആനയിച്ചുകൊണ്ടുള്ള വിജിയോത്സവ ഘോഷയാത്രയും നടത്തി. പ്രീ പ്രൈമറി കുട്ടികളുടെ വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രീ പ്രൈമറി ഫെസ്റ്റും സ്കൂൾ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ള നൃത്തനൃത്യങ്ങളും വാർഷികാഘോഷത്തിന് കൊഴുപ്പേകി. അമ്മമാരുടെ തിരുവാതിര , കുട്ടികളുടെ കൈകൊട്ടിക്കളി , സംസ്ഥാന കലോത്സവത്തിൽ ശ്രദ്ധ നേടിയ മംഗലംകളി , കരാട്ടെ ഡെമോൺസ്ട്രേഷൻ എന്നിവയും വാർഷികാഘോഷത്തിന് വ്യത്യസ്തത പകർന്നു.
No comments