മഹാശിവരാത്രി ; കേരള ഗവർണർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി
തളിപ്പറമ്പ്: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർളേക്കറും ഭാര്യ അനഘ അർളേക്കറും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി. മഹാശിവരാത്രി പ്രമാണിച്ച് ഇന്ന് രാവിലെ 8.30 മുതൽ സ്ത്രീകൾക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിച്ചിരുന്നു.
പൊന്നിൻ കുടം വെച്ച് തൊഴുത ഗവർണ്ണറും ഭാര്യയും അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഗവർണറേയും ഭാര്യയേയും ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി വിനോദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗവർണറുടെ സന്ദർശനം പ്രമാണിച്ച് ഡി.വൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയത്.
No comments