Breaking News

ജില്ലയിലെ പാതയോരത്തെ മാലിന്യം വലിച്ചെറിയലിന് പിടി വീഴുന്നു ; പരിശോധന കർക്കശമാക്കാൻ നിർദേശം


കാസറഗോഡ് ദേശീയ പാതയോരത്ത് സര്‍വ്വീസ് റോഡിന്റെ വശങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടുപിടിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. റോഡരികിലെ മാലിന്യങ്ങളില്‍ നിന്നും അഡ്രസ്സുകള്‍ കണ്ടെത്തി 12000 രൂപ പിഴ ചുമത്തി. വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി ക്യാമറ സ്ഥാപിക്കുന്നതിനും തുടര്‍പരിശോധനകള്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.


No comments