കാസർകോട് ഇൻകംടാക്സ് ഓഫീസ് മാർച്ചിന്റെ പ്രചരണാർഥം സി പി ഐ എം എളേരി ഏരിയ കമ്മറ്റി നടത്തിയ കാൽനട ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു
വെള്ളരിക്കുണ്ട് : കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് നടത്തുന്ന കാസർകോട് ഇൻകംടാക്സ് ഓഫീസ് മാർച്ചിന്റെ പ്രചരണാർഥം എളേരി ഏരിയ കമ്മറ്റി നടത്തിയ കാൽനട ജാഥ വെള്ളരിക്കുണ്ടിൽ സമാപിച്ചു. സമാപന യോഗം ജില്ലാ കമ്മിറ്റി അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി ആർ സുമേഷ് അധ്യക്ഷനായി. ജാഥാ ലീഡർ എ അപ്പുക്കുട്ടൻ, മാനേജർ ടി പി തമ്പാൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ സംസാരിച്ചു. കെ സി സാബു സ്വാഗതം പറഞ്ഞു.
No comments