വനിത പദ്ധതി പ്രകാരം കെ.എഫ്.ഡി.സി നിർമ്മിക്കുന്ന സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും കാസർഗോഡ് ബേളയിൽ നടന്നു
കാസർകോട് : കേരള ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ വനിതാ വിഭാഗക്കാർക്കായുള്ള സിനിമ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആറാമത്തെ ചലച്ചിത്രമായ "മുംത" യുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും കാസർഗോഡ് ജില്ലയിലെ ബേള, ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ (ട്രൈബ് ) എം രാജഗോപാലൻ എംഎൽഎ നിർവഹിക്കുന്നു
ജില്ലാ പോലീസ് മേധാവി ഡി ശില്‍പ കേസ് കെഎസ്എഫ്ഡിസി ഡയറക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദ്, കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂർ സംവിധായിക പി ഫർസാന തുടങ്ങിയവർ സമീപം
വനിതാ ശക്തികരണത്തിനുള്ള സംസ്ഥാന സർക്കാരിൻറെ സാംസ്കാരിക ഇടപെടലാണ് വനിത സിനിമ പ്രവർത്തകരുടെ സിനിമ പദ്ധതിയെന്ന് എം രാജഗോപാലൻ എംഎൽഎ പറഞ്ഞു
സാംസ്കാരിക മേഖലയിൽ വനിതാ പങ്കാളിത്തം പൂർണമായും ഉറപ്പാക്കുന്നതിന് ഇതുവഴി സാധിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു
വനിതാ ശാക്തീകരണത്തിന്റെ നേർസാക്ഷ്യമാണ് സിനിമ മേഖലയിൽ സാങ്കേതിക പ്രവർത്തനങ്ങൾ അടക്കം വനിതകൾ തന്നെ ഏറ്റെടുത്ത് നടത്തുന്ന ഈ സംരംഭം എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു
രാജ്യത്തുതന്നെ ആദ്യായിട്ടാണ് ഒരു സർക്കാർ വനിതകൾക്ക് വേണ്ടി മാത്രം സിനിമ പദ്ധതി ആവിഷ്കരിക്കുന്നത്
No comments