കൊളത്തൂരിൽ വനംവകുപ്പിൻ്റെ കൂടിൽ കുടുങ്ങിയ പുലിയെ ബെള്ളൂർ പഞ്ചായത്ത് പരിധിയിൽ തുറന്നു വിട്ടതിനെതിരെ ഡി എഫ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം
കൊളത്തൂർ : കൊളത്തൂരിൽ വനംവകുപ്പിൻ്റെ കൂടിൽ കുടുങ്ങിയ പുലിയെ ബെള്ളൂർ പഞ്ചായത്ത് പരിധിയിൽ തുറന്നു വിട്ടതിനെതിരെ ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധര ബെള്ളൂരിൻ്റെ നേതൃത്വത്തിൽ ഡി എഫ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധിച്ചു. ബെള്ളൂർ പഞ്ചായത്ത് അംഗം ജയകുമാർ കെ, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി, മുൻ മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. സുനിൽ എന്നിവർ പങ്കെടുത്തു.
ഡി എഫ് ഒയുടെ ഭാഗത്ത് നിന്നും പഞ്ചായത്ത് പ്രസിഡൻ്റിന് നേരെയുണ്ടായ അപമര്യാദയോടെയുള്ള പെരുമാറ്റം അനുവദിക്കാനാകില്ലെന്ന് അശ്വിനി പറഞ്ഞു
No comments