Breaking News

കുംഭമേളയുടെ ചരിത്രത്തിൽ ഇടം നേടി ഗോത്രകലകൾ ; മൂന്നാം മൈൽ മുണ്ടോട്ട് ഊരിലെ മാവിലൻ സമുദായത്തിന്റെ മംഗലംകളി മേളയിൽ അവതരിപ്പിച്ചു


ഉത്തർപ്രദേശ് : 144 വർഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്നു കൊണ്ടിരിക്കുന്ന മഹാകുംഭ മേളയിൽ ഗോത്രകലകൾ അരങ്ങേറി.കാസർഗോഡ് ജില്ലയിലെ മൂന്നാം മൈൽ മുണ്ടോട്ട് ഊരിലെ മാവിലൻ സമുദായത്തിന്റെ മംഗലം കളി, കണ്ണൂർ ജില്ലയിലെ പാനൂർ നരിക്കോട്ട്മലയിലെ കുറിച്യ സമുദായത്തിന്റെ കോൽക്കളി, ഇടുക്കി ജില്ലയിലെ മറയൂരിലെ കുമിട്ടാൻ കുഴി ഊരിലെ ഹിൽപ്പുലയ സമുദായത്തിന്റെ മലപ്പുലയാട്ടം, എന്നീ ഗോത്രകലകൾ ആണ് കുംഭമേളയിൽ പ്രദർശിപ്പിച്ചത്. 1952 മുതൽ  പൂർണമായും വനവാസി മേഖലയിൽ പ്രവർത്തിക്കുന്ന അഖില ഭാരതീയ വനവാസി കല്യാണാശ്രമം ആണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുവാൻ നേതൃത്വം വഹിച്ചത്. രണ്ട് ദിവസങ്ങളിലായി 150 ഓളം ഗോത്രകലകൾ ആണ് പ്രദർശിപ്പിച്ചത്.

No comments