Breaking News

പുലയനടുക്കം സുബ്രമണ്യ കോവിൽ ആണ്ടിയുട്ട് പൂജാ മഹോത്സവം ഇന്ന് തുടങ്ങും


കോളംകുളം : ജില്ലയിലെ ഏറെ പ്രധാനപ്പെട്ട സുബ്രമണ്യ കോവിലായ പുലയ നടുക്കം ശ്രി സുബ്രഹ്മണ്യ കോവിലിലെ ഈ വർഷത്തെ ആണ്ടിയൂട്ട് പൂജാ മഹോത്സവം ഇന്ന് മുതൽ മൂന്ന് നാളുകളിലായി നടക്കും (ഫെബ്രുവരി 12, 13, 14) ഇന്ന് വൈകിട്ട് 4.30 ന് നടതുറക്കു 06.30 ന് ദീപാരാധന, 9.30 ന് ദേശ സഞ്ചാരം കഴിഞ്ഞ് കോവിലിലെത്തുന്ന കാവടിയെ ആചാരപരമായി സ്വീകരിച്ചാനയിക്കും സാംസ്കാരിക പരിപാടികൾ 7 മണിക്ക്  ആരംഭിക്കും. കോവിൽ ഭജന സമിതിയുടെ ഭക്തിഗാനസുധയും , വിവിധ കലാകാരന്മാരുടെ  ഫ്യൂഷൻ ഡാൻസ്, 8.30മണിക്ക് കോവിൽ മാതൃസമിതിയുടെ തിരുവാതിര  9 മണി മുതൽ കോവിലിലെയും വിവിധ ക്ഷേത്രങ്ങളുടെയും 10കൈ കൊട്ടി കളി  നടക്കും രാത്രി 9.30 മണി മുതൽ അന്നദാനം നടക്കും.

13 ന് രാവിലെ ദേശാധിപനായ പെരിയങ്ങാനം ശ്രീധർമ്മശാസ്താവിനെ തൊഴാൻ കാവടി സംഘം പുറപ്പെടും. വൈകുന്നേരം 

5മണിക്ക് പെരിയങ്ങാനം ശ്രീധർമ്മശാസ്താം കാവിൽ നിന്ന് മുത്തു കുട ,വേഷങ്ങൾ ,താലപ്പൊലി, വാദ്യമേളങ്ൾ എന്നിവയുടെ അകമ്പടിയോട് കുടി കാഴ്ച വരവും കാവടി എഴുന്നള്ളത്ത് നടക്കും.

6 മണിക്ക് സന്ധ്യാവേലയും 

6.30 ന് നുറുകണക്കിന് മൺചിരാതുകളും വിലക്കുകളും കൊളുത്തി ദീപാരാധന നടക്കും ,7 മണിക്ക് തായമ്പകയും നടക്കും 

സാംസ്കാരികപരിപാടിയിൽ  8 മണിക്ക് ആരംഭിക്കും.ഗിന്നസ് ബുക്കിൽ ഇടം നേടിയ ഭരത നാട്യത്തിൽ പങ്കെടുത്ത നിലേശ്വരം  നാട്യാഞ്ജലിയുടെ ഭരതനാട്യവും 8.30 ന് പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ അജിതാ രാകേഷിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണവും ഡോക്ടറേറ്റ് നേടിയ കോളംകുളത്തെ നീതുവിനെ അനുമോദിക്കലും 

9.30 മുതൽ അന്നദാനവും നടക്കും 10 മണിക്ക് പ്രശസ്ത ഗായകൻ ചാലക്കുടി സുധി ഷിൻ്റെയും പിന്നണി ഗായിക അശ്വതിയുടെ നേതൃത്തിൽ എസ് ബാൻ്റ കാലിക്കറ്റ് അവതിരിപ്പിക്കുന്ന ഗാനമേളയും നടക്കും.

12.15 മുതൽ കോവിൽ പൂജാരി ഒലക്കര കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിവിധ പൂജ കർമ്മങ്ങൾ ആരംഭിക്കും. ഹിഡുമ്പർ പൂജയും തണ്ണിലാമൃതോടുകൂടിയ ആണ്ടിയൂട്ട് പൂജയും ഉണ്ടാകും തുടർന്ന് കാവടിയെ ആനയിച്ചുകൊണ്ട് പ്രദക്ഷണവും 14ന് രാവിലെ 7.30 ന് സമാപന പൂജ 8.30 ന് തുലാഭാരത്തോടെയും ഇ വർഷത്തെ പൂജമഹോത്സവപരുപാടികൾ അവസാനിക്കും

No comments