Breaking News

പൂവൻ അടയിരുന്നു 
മുട്ട വിരിഞ്ഞു


തൃക്കരിപ്പൂർ : പൂവൻകോഴി അടയിരിക്കുമോ? മുട്ട വിരിയിക്കുമോ? തടിയൻ കൊവ്വലിലെ കരപ്പാത്ത് കുഞ്ഞിക്കോരന്റെ വീട്ടിലാണ് സംഭവം. കൂട്ടിലുള്ള നല്ല വലുപ്പമുള്ള അങ്കവാലൻകോഴി കുറേ ദിവസമായി കൂട്ടിൽനിന്ന് പുറത്തിറങ്ങുന്നില്ല. ആഹാരം കഴിക്കുന്നുമില്ല. കൂട്ടിന്റെ മൂലയിൽ കൂനിക്കൂടി ഇരിപ്പാണ്. രോഗമാണെന്ന് സംശയിച്ച് വീട്ടുകാർ ആശുപത്രിയിൽ കാണിച്ചു. കോഴി ഉഷാറോടെ പുറത്തേക്കോടി. വീണ്ടും കൂട്ടിൽ കയറി കിടപ്പ് തുടർന്നു. കിടപ്പ് കണ്ട് തള്ളക്കോഴി അടയിരിക്കുന്നതുപോലെ തോന്നിയതിനാൽ വീട്ടുകാർ മൂന്നു നാല് മുട്ട വിരിയാൻ വച്ചു കൊടുത്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയിലൊതുക്കി സംരക്ഷിക്കുകയാണിപ്പോൾ പൂവൻ കോഴി.

No comments