കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സൂര്യ ഗോപാലൻ മത്സരിക്കും
വെള്ളരിക്കുണ്ട് : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സൂര്യ ഗോപാലൻ മത്സരിക്കുന്നു.
ബാലസംഘം എസ്എഫ്ഐ സംഘടനകളുടെ പനത്തടി ഏരിയ ഉപഭാരവാഹി യായും പഞ്ചായത്ത് അവളിടം ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു സൂര്യ ഗോപാലൻ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യ സേവന രംഗം ഐച്ഛിക വിഷയമായി(MSW) എടുത്ത് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഈ 24 കാരി
അയറോട്ടെ ഗോപാലൻ സന്ധ്യ ദമ്പതികളുടെ മകളാണ് സൂര്യ. കോടോത്ത് സ്വദേശി ഹരീഷ് ആണ് ഭർത്താവ് . എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര സർവകലാശാല യൂണിയൻ ചെയർമാനുമായിരുന്ന സച്ചിൻ ഗോപു സഹോദരനാണ് .
വാർഡ് മെമ്പർ ആയിരുന്ന ബിന്ദു കൃഷ്ണൻ വനിത ശിശുക്ഷേമ വകുപ്പിൽ സൂപ്പർവൈസറായി പിഎസ്‌സി നിയമനം ലഭിച്ചതിനാൽ മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്
സ്ഥാനാർത്ഥിയെ ചരിത്രഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ് എൽഡിഎഫ് പ്രവർത്തകർ
No comments