കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ച കടയുടമക്കെതിരെ പോലീസ് കേസ്
വെള്ളരിക്കുണ്ട് : കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചതായി പരാതി. 16കാരിയുടെ പരാതി പ്രകാരം പാണത്തൂർ ടൗണിലെ വ്യാപാരിയായ ഉമേശൻ എന്നയാൾക്കെതിരെ രാജപുരം പോലീസ് പോക്സോ പ്രകാരം കേസെടുത്തു. മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി അതിക്രമത്തിന് ഇടയാക്കിയ സംഭ വം നടന്നത്. ഭയം കാരണം പെൺകുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടി മാനസികമായി തളരുകയും പഠനത്തിൽ നിന്ന് പിന്നോട്ട് പോവുകയും ചെയ്തതിൽ സംശയം തോന്നിയ അധ്യാപികമാർ ചൈൽഡ് ലൈ നിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായ കാര്യം വ്യക്തമായത്.
No comments