തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആയന്നൂർ പി കെ ദാമോദരൻ സ്മാരക റോഡ് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു
ചിറ്റാരിക്കാൽ : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആയന്നൂർ പി കെ ദാമോദരൻ സ്മാരക റോഡ് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സിന്ധു ടോമി അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമാതി ചെയർമാൻ കെ കെ മോഹനൻ, ഫാദർ മാർട്ടിൻ മാമ്പുഴയ്ക്കൽ, പഞ്ചായത്ത് അംഗം പി വി സതീദേവി, വി മോഹനൻ എന്നിവർ സംസാരിച്ചു. പി വി പുരുഷോത്തമൻ സ്വാഗതവും ബിജു മാത്യു നന്ദിയും പറഞ്ഞു
No comments