ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മാലോത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ തീപ്പന്തം
വെള്ളരിക്കുണ്ട്: സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യം ഉയര്‍ത്തി ബളാൽ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലോം ടൗണിൽ തീപ്പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവുംനടത്തി
പൊതുയോഗം ബളാൽഗ്രാമപഞ്ചായത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ്പ്രസിഡണ്ട് സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചയത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോൻസിജോയി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്. ഗ്രാമപഞ്ചായത്തംഗം ശ്രീജ രാമചന്ദ്രൻ . യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രാസ് ജില്ലാ ജന സെക്രട്ടറി മാർട്ടിൻ ജോർജ് . ബിജു ചുണ്ടക്കാട്ടിൽ . സോജി കരിമ്പാനകുഴി. സരസ്വതി ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു സിബിച്ചൻ പുളിങ്കാല സ്വാഗതവുംപ്രസന്നകുമാരി നന്ദിയും പറഞ്ഞു.
No comments