Breaking News

ചാമക്കുഴി എ കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉത്തമേഖല വടംവലി മത്സരം സംഘടിപ്പിച്ചു നാസ്ക് ചാമക്കുഴി ഒന്നാം സ്ഥാനവും ബ്രദേർസ് ബാനം രണ്ടാം സ്ഥാനവും നേടി



ചാമക്കുഴി : എ കെ ജി സ്മാരക വായനശാല &ഗ്രന്ഥലയം 9-)o വാർഷികാഘോഷത്തിന്റെ ഭാഗമായി ഉത്തമേഖല വടംവലി മത്സരം സംഘടിപ്പിച്ചു. കോടോം -ബെളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ അനന്ദൻ ഉദ്ഘാടനം ചെയ്തു. സി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ കെ അജിത് കുമാർ മുഖ്യഥിതിയായി. താലൂക് ലൈബ്രറികൗൺസിൽ അംഗം ബി കെ സുരേഷ്,ടിവി ജയചന്ദ്രൻ, എം അനീഷ്‌കുമാർ, പി ബാബു, സമോജ് എന്നിവർ സംസാരിച്ചു. വിപിൻ ജോസി സ്വാഗതം പറഞ്ഞു. വനിതാ വേദി സെക്രട്ടറി അനുശ്രീ നന്ദി പറഞ്ഞു. വടം വലി മത്സരത്തിൽ നാസ്ക് ചാമക്കുഴി ഒന്നാം സ്ഥാനവും. ബ്രദർസ് ബാനം രണ്ടാം സ്ഥാനവും. കൽബുർഗി കൂവാക്കല്ല് മൂന്നാം സ്ഥാനവും., എ കെ ജി ചാമക്കുഴി നാലാം സ്ഥാനവും നേടി. കെ അജിത് കുമാർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

No comments