Breaking News

പയസ്വിനി പുഴയിൽ ബണ്ട് നിർമ്മിക്കുന്നതിനുള്ള സർവ്വേയ്ക്കിടയിൽ ജീവനക്കാരൻ മുങ്ങി മരിച്ചു


കാസർകോട്: പയസ്വിനി പുഴയിൽ ബണ്ട് നിർമ്മിക്കുന്നതിനുള്ള സർവ്വേയ്ക്കിടയിൽ ജീവനക്കാരൻ മുങ്ങി മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ആലപ്പുഴ, ചെറിയനാട്ടെ തുളസീധരന്റെ മകൻ നിഖിൽ (25) ആണ് മരിച്ചത്. ഒറിജിൻ എന്ന കമ്പനിയിൽ കോൺട്രാക്ട് ബേസിൽ ജോലി ചെയ്തു വരികയാണ്. സർവ്വേക്കായി നാലംഗ സംഘം ഏതാനും ദിവസം മുമ്പാണ് പള്ളങ്കോട്ട് എത്തിയത്. പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ വലിയ കുഴിയിൽ അകപ്പെട്ടതായി സംശയിക്കുന്നു. വിവരമറിഞ്ഞ് ആദൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകട മരണ വിവരമറിഞ്ഞ് നിഖിലിന്റെ ബന്ധുക്കളും നാട്ടുകാരും കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്.

No comments