കുന്നുംകൈ പാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു
ചിറ്റാരിക്കാൽ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. .ചിറ്റാരിക്കാല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ചെറുവത്തൂർ അമ്മിഞ്ഞിക്കോട് സ്വദേശി രജീഷിന് (32) ആണ് പരിക്കേറ്റത്. ചിറ്റാരിക്കാൽ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന രജീഷ് സഞ്ചരിച്ച ബൈക്കിൽ കുന്നുംകൈ പാലത്തിന് സമീപം വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രജീഷിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
No comments