Breaking News

പരപ്പ സബ് പോസ്‌റ്റോഫീസിന്റെ നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു


പരപ്പ സബ് പോസ്‌റ്റോഫീസിന്റെ നവീകരിച്ച ഓഫീസ് പുതിയ കെട്ടിടത്തില്‍(പള്ളിക്കൈ ബില്‍ഡിംഗ്) പ്രവര്‍ത്തനം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ഐ.പി.പി.ജി കെ.പി. റിജു അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ സി. എച്ച്.അബ്ദുള്‍ നാസര്‍,പള്ളിക്കൈകുഞ്ഞമ്പു നായര്‍, കെ.ബാലന്‍, ടി.അനാമയന്‍ , സി.സുകുമാരന്‍, വി.ബാലകൃഷ്ണന്‍ ,എംവി. തമ്പാന്‍, ശ്യാമിലി, പി.വി.ശരത്, എം.വിപിന്‍ എന്നിവര്‍ സംസാരിച്ചു .

No comments