പാതി വില തട്ടിപ്പിൽ അനന്തകൃഷ്ണനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു കാഞ്ഞങ്ങാടും പരാതി
കാസർകോട്: പാതി വിലയ്ക്കു സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ കാസർകോട് ജില്ലയിലെ ആദ്യത്തെ കേസ് ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്തു. മാർപ്പിനടുക്ക മൈത്രി ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രസിഡണ്ട് കുംബഡാജെ, ഗുരിയടുക്കയിലെ പ്രസാദ് ഭണ്ഡാരി നൽകിയ പരാതി പ്രകാരം തൊടുപുഴയിലെ അനന്തകൃഷ്ണനെതിരെയാണ് കേസെടുത്തത്. 2024 മാർച്ച് 26 മുതൽ 72 പേരിൽ നിന്നായി 30,59000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്. 36 പേർക്ക് പകുതി വിലക്ക് സ്കൂട്ടറും 36 പേർക്ക് ലാപ് ടോപും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലൈബ്രറിയുടെ അക്കൗണ്ട് വഴി പണം തട്ടിയെടുത്തുവെന്നാണ് പ്രസാദ് ഭണ്ഡാരി നൽകിയ പരാതിയിൽ പറയുന്നത്.
സമാനരീതിയിലുള്ള മറ്റൊരു പരാതി ഹൊസ്ദുർഗ് പൊലീസിലും ലഭിച്ചിട്ടുണ്ട്. മോനാച്ചയിലെ രാമകൃഷ്ണനാണ് പരാതി നൽകിയത്. അനന്തു കൃഷ്ണൻ കാസർകോട് ജില്ലയിൽ നാലു എൻജിഒകൾക്കാണ് പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽമെഷീൻ എന്നിവ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ രണ്ട് എൻജിഒകൾ നൽകിയ ഓർഡർ പ്രകാരമുള്ള ഓഫറുകൾ നൽകിയിരുന്നു.
No comments