ബേക്കൽ ബി.ആർ.സിയിൽ യു.എസ്.എസ്, എൽ.എസ്.എസ് ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു
ബേക്കൽ : ബേക്കൽ ഉപജില്ലയിലെ യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകൾ നടത്തുന്നതിനായി ഇൻവിജിലേറ്റർമാർക്കുള്ള പരിശീലന പരിപാടി ബേക്കൽ ബി ആർ സി യിൽ വെച്ച് നടന്നു. ബേക്കൽ ബി പി സി കെ എം ദിലീപ്കുമാർ അധ്യക്ഷത വഹിച്ച പരിപാടി ബേക്കൽ എ ഇ ഒ കെ അരവിന്ദ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി ഇ വി നാരായണൻ ക്ലാസ് കൈകാര്യം ചെയ്ത് കാര്യങ്ങൾ വിശദീകരിച്ചു. ബേക്കൽ ഉപജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ യു എസ് എസ് പരീക്ഷയും അഞ്ച് കേന്ദ്രങ്ങളിൽ എൽ എസ് എസ് പരീക്ഷയും നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുകയും ചെയ്തു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകൾ ഗുണമേന്മയോടുകൂടി നടത്താൻ തീരുമാനമായി.
No comments