ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു
കാലിച്ചാനടുക്കം : വർദ്ധിച്ചുവരുന്ന ലഹരി മയക്കുമരുന്ന് വ്യാപനത്തിരെ ഡിവൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് ജാഗ്രതപരേഡ് സംഘടിപ്പിച്ചു . ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ . ഷാലു മാത്യു ജാഗ്രതാപ പരേഡ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് പ്രസിഡണ്ട് വിഷ്ണു ബി പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽസി പി ഐ എം പനത്തടി ഏരിയ കമ്മറ്റിയംഗം ടി വി ജയചന്ദ്രൻ കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി അനീഷ് കുമാർ എം , മുൻ ബ്ലോക്ക് സെക്രട്ടറി മധു കോളിയാർ , സച്ചിൻ ഗോപു , രാഹുൽ ഇ കെ , ജഗനാഥ് എം.വി , അനീഷ് താനം , കുഞ്ഞി കൃഷ്ണൻ കോടോം , അജിത്ത് ചെറളം എന്നിവർ സംസാരിച്ചു . ബ്ലോക്ക് സെക്രട്ടറി സജിത്ത് വി സ്വാഗതം പറഞ്ഞു .
No comments