പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരണപ്പെട്ടു
കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവും പിന്നാലെ വിദഗ്ധ ചികിത്സയ്ക്കിടെ അമ്മയും മരണപ്പെട്ടു. ചേറ്റുകുണ്ട് കീക്കാനിലെ പ്രവാസി യുവാവിന്റെ ഭാര്യയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് പ്രസവത്തിനിടെ നവജാത ശിശു മരിച്ചത്. പിന്നാലെ മാതാവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments