Breaking News

ഇൻകാസ് കാസർകോഡ് ; ശരത് ലാൽ - കൃപേഷ് - ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു


 കാസർഗോഡ് : യൂത്ത്  കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന  ശരത് ലാൽ -കൃപേഷ് -ഷുഹൈബ്  രക്ത സാക്ഷി ദിന ത്തോടനുബന്ധിച്ച്  ഇൻകാസ് ഖത്തർ കാസർഗോഡ്   ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ധീര രക്ത സാക്ഷികള്‍ക്ക്  പുഷ്പാർച്ചന  നടത്തി ആരംഭിച്ച  അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത കാസർഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി  വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ  അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ്‌ ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്  യോഗം ഉദ്ഘാടനം ചെയ്തു. ഇൻകാസ് കാസർഗോഡ്  ജില്ലാ പ്രസിഡൻ്റ് സുനിൽ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 

ഐ സി സി പ്രസിഡണ്ട്  എ പി മണികണ്ഠൻ,  സെൻട്രൽ കമ്മിറ്റി ആക്ടിങ്  പ്രസിഡണ്ട് വി.എസ് അബ്ദുറഹിമാൻ ,ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ,   ട്രഷറർ ഈപ്പൻ തോമസ് ,ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്,  സെൻട്രൽ കമ്മിറ്റി വൈസ്  പ്രസിഡന്റ് ഷിബു സുകുമാരൻ ,ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ രക്ഷാധികാരി ശഫാഫ് ഹാപ്പ ,സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് കാസർഗോഡ് ,ജില്ലാ ട്രഷറർ ജയൻ കാഞ്ഞങ്ങാട്‌,  ഇൻകാസ് യൂത്ത് വിംഗ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ദീപക് ചുള്ളിപ്പറമ്പിൽ,  ജനറൽ സെക്രട്ടറി വികാസ് പി നമ്പ്യാർ,   സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ അബ്ദുൽ ലത്തീഫ് ടിഎം, ശിഹാബ് കെബി,  ജിഷ ജോർജ് തുടങ്ങിയവർ മൺമറഞ്ഞ സഹോദരങ്ങളെ  അനുസ്മരിച്ച് സംസാരിച്ചു.

 ശരത് ലാലിന്‍റെ  സഹോദരി അമൃത,കൃപേഷിൻ്റെ സഹോദരി കൃഷ്ണ പ്രിയ, യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ല പ്രസിഡന്റ് കാർത്തികേയൻ പെരിയ എന്നിവർ അനുസ്മരണ വീഡിയോ സന്ദേശവും നൽകി.

ഇൻകാസ് കാസർഗോഡ്  ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് ചെറുവത്തൂർ  സ്വാഗതവും, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ്  മുഷാഫിക്   നന്ദിയും രേഖപ്പെടുത്തി. 

സണ്ണി പനത്തടി ,സുധീർ കുമാർ ,ഖാലിദ് അബൂബക്കർ ,വേണു കാഞ്ഞങ്ങാട്‌ അഷ്‌റഫ് നീലേശ്വരം ,അനസ് ,ജോമോൻ ,അനീഷ് ,ഉനൈഫ് ,ജുനൈദ് , അബ്ദുല്ല അക്കര ,ബാലൻ ,നിഷാന്ത് ,ശ്രീജിത്ത് എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. താജുദ്ധീൻ,  സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പ്രദീപ് പിള്ളൈ, ഡേവിസ് എടശ്ശേരി ,അഹദ് മുബാറക്, ലേഡീസ് വിങ് ജനറൽ സെക്രട്ടറി അർച്ചന,  വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, വനിതാ - യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.മുഖ്യാതിബി പി പ്രദീപ് കുമാറിന്   ജില്ലാ ട്രഷറർ ജയൻ കാഞ്ഞങ്ങാട് ഉപഹാരം നൽകി.

No comments