Breaking News

അഞ്ച് ദിനങ്ങളിലായി നടന്ന എസ് പി സി ജില്ലാ ക്യാമ്പ് "ഗുരി" വർണ്ണാഭമായ സെറിമോണിയൽ പരേഡോടെ സമാപിച്ചു


ചായ്യോം: അഞ്ച് ദിനങ്ങളിലായി നടന്ന എസ് പി സി ജില്ലാ ക്യേമ്പ് ഗുരി 25 പന്ത്രണ്ട് പ്ലറ്റൂണുകളുടെ വ൪ണ്ണാഭമായ സെറിമോണിയൽ പരേഡോടെ സമാപിച്ചു.400 ഓളം കേഡറ്റുകൾ അണിനിരന്ന പരേഡ് കാണുവാൻ നിരവധി രക്ഷിതാക്കൾ ,അധ്യാപകർ, നാട്ടുകാ൪,ജനപ്രതിനിധികൾ,പിടിഎ ഭാരവാഹികൾ തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.അപ൪ണ്ണ ഒ ഐ.പി.എസ്  ഗാ൪ഡ് ഓഫ് ഹോണ൪ സ്വീകരിച്ചു. എഎസ്പി  പി.ബാലകൃണൻ നായർ ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു.എഡിഎൻഒ ടി.തമ്പാൻ കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ധന്യ.പി വാ൪ഡ് മെമ്പ൪,പ്രധാനാധ്യാപകൻ സന്തോഷ് എം ,ബിജു.സി പിടിഎ പ്രസിഡന്റ്,റീത്ത.കെ പ്രിൻസിപ്പാൾ തുടങ്ങിയവ൪ സലൂട്ട് സ്വീകരിച്ചു.പരേഡിന് തോമാപുരം സെന്റ് തോമസ് ബാന്റ് സംഘം അകമ്പടി നൽകി.ക്യാമ്പിലെ ഓൾറൌണ്ടറായി ജിഎച്ച്എസ് അടൂ൪ സ്കൂളിലെ ആ൪ദ്ര പിവിയും മികച്ച ഇൻഡോ൪ കേഡറ്റായി ജിഎച്ച്എസ് കുട്ടമത്ത് സ്കൂളിലെ അഭിനവിനേയും മികച്ച് ഔഡോ൪ കേഡറ്റായി ചായ്യോത്ത് ജിഎച്ച്എസ് സ്കൂളിലെ ശ്രീനിധി ശ്രീനിവാസനേയും തിരഞ്ഞെടുത്തു.ചടങ്ങിൽ വച്ച് കേഡറ്റുകളെ ആദരിച്ചു.

No comments