പാറപ്പള്ളിയിലെ പൗര പ്രമുഖനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പരേതനായ പി എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ( 70) നിര്യാതയായി
ദുബൈ: പാറപ്പള്ളിയിലെ പൗര പ്രമുഖനും കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പരേതനായ പി എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ( 70) നിര്യാതയായി.
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് മൂന്നര മണിയോടെയാണ് മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് നാട്ടിൽ നിന്നും ദുബായിലുള്ള മക്കളുടെ അരികിലേക്ക് ഖദീജുമ്മ എത്തിയത്. ശാരീരിക അസ്വസ്ഥകൾ കാരണം നാല് ദിവസം മുമ്പാണ് ഖദീജുമ്മയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദുബൈ കാസർഗോഡ് ജില്ലാ കെഎംസിസി സെക്രട്ടറി പി എച്ച് ബഷീർ, വ്യസായികളായ പി എച്ച് അബ്ദുൽ റഹിമാൻ, പി എച്ച് നാസർ( ഇരുവരും ഷാർജ) ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ എന്നിവർ മക്കളും അബൂബക്കർ, അബ്ദുറഹിമാൻ വടകരമുക്ക്, ഖാദർ എടത്തോട്, സഫിയ ചിത്താരി, ഹാജറ മണിക്കോത്ത്, സഫിയ വടകരമുക്ക്, പരേതനായ മുഹമ്മദ് കുഞ്ഞി മൗവ്വൽ എന്നിവർ മരുമക്കളുമാണ്.
കൊത്തിക്കാലിലെ പൗര പ്രമുഖനായിരുന്ന പരേതരായ ഹസ്സൻ ഹാജിയുടെയും ആയിഷയുടെയും മകളാണ്. കെ എം ഹമീദ്, മുഹമ്മദ്, ഖാദർ, കുഞ്ഞബ്ദുള്ള, അഷറഫ് മറിയം ശരീഫ എന്നിവർ സഹോദരങ്ങളാണ്.
No comments