ഉപ്പള മീന്‍ മാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലെ വാച്ച്മാന്‍ സുരേഷിനെ കുത്തികൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. കേസിലെ പ്രതിയായ ഉപ്പള പത്വാടി സ്വദേശിയായ സവാദിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് മത്സ്യമാര്‍ക്കറ്റിന് സമീപത്ത് നിന്നും കത്തി കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.അനൂപ്കുമാറിന്റെയും എ.എസ്.ഐ മധുസൂദനന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിയെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
No comments