ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി പുതുതായി സ്ഥാനമേറ്റടുത്ത ഡി.സി.സി വൈസ് പ്രസിഡണ്ടുമാർക്ക് സ്വീകരണം നൽകി
ചോയ്യങ്കോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളംമണ്ഡലം നേതൃതല യോഗം ചോയ്യംകോട് രാജീവ്ഭവനിൽ ചേർന്നു. ഡി സി സി വൈസ് പ്രസിഡൻ്റ്മാരായ നിയമിതരായ ജെയിംസ് പന്തമാക്കലിനെയും 'സാജിദ് മൗവ്വലിനെയും, സ്നേഹോപഹരം നല്കി യോഗം കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കോയിത്തട്ടയിൽ പണികഴിപ്പിച്ച കെ.കെ സമാരക ഇരുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 6 ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടെനുബന്ധിച്ച് കമ്പവലി മത്സരം , കൈ കൊട്ടികളി, എന്നിവ സഘടിപ്പിക്കുന്നതിനും കാലിച്ചാമരത്ത് നിന്ന് വർണ്ണാഭമായ റാലിയോട് കൂടി ഉദ്ഘാടന സമ്മേളനം ആരംഭിക്കുന്നതിനും തിരുമാനിക്കുകയുണ്ടായ്. ഈ മാസത്തിനുള്ളിൽ വാർഡ് കുടുംബ സംഗമങ്ങൾ പൂർത്തീക്കരിക്കുന്നതിനും ഡി.സി.സി പ്രസിഡൻ്റ് നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പരപ്പയിൽ സ്വീകരണം നല്കുന്നതിനും ഇന്ന് ചേർന്ന നേത്യ യോഗം തീരുമാനിക്കുകയുണ്ടായ് യോഗത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ മാസ്റ്റർ, യുഡിഎഫ്ഞ്ഞങ്ങാട് മണ്ഡലം കൺവീനർ സി വി ഭാവനൻ, നേതാക്കളായ സി വി ഗോപകുമാർ, ശ്രീജിത്ത് ചോയ്യംകോട്, സി വി ബാലകൃഷ്ണൻ, ലിസ്സി വർക്കി, അജയൻ വേളൂർ , കണ്ണൻ പട്ട്ളം, അശോകൻ ആറളം മോഹനൻ ചാമക്കുഴി, മേരി മാത്യു, വിജയൻ കാറളം, ജോണി കുന്ന ണിക്കൽ,രാകേഷ് കുവാറ്റി, വിഷ്ണു പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
No comments