Breaking News

എൽഐസി ഏജന്റിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട് : കാഞ്ഞങ്ങാട് പുതിയകോട്ടയിലെ എൽഐസി ഏജന്റിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതിയകോട്ട അളറായി വയലിലെ വിട്ടൽ പ്രസാദ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൊസ്ദുഗ് കല്ലം ചിറക്ക് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം കണ്ട ലോക്കോ പൈലറ്റ് വിവരം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. ഹൊസ്ദുർഗ് പൊലീസ് എത്തി റെയിൽവേ പാളത്തിൽ വ്യാപകമായി തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ.

No comments