Breaking News

ബളാൽ - കല്ലൻചിറ മഖാം ഉറൂസ് 2025ഫെബ്രുവരി 13 വ്യാഴം മുതൽ 17 തിങ്കൾ വരെ നടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധമായ മുസ്ലിം തീർത്ഥാടനകേന്ദ്രമായ ബളാൽ - കല്ലൻചിറ മഖാം ഉറൂസ് 2025ഫെബ്രുവരി 13 വ്യാഴം മുതൽ  17 തിങ്കൾ വരെ നടക്കും . ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട്വ്യാഴഴാഴ്ച രാവിലെ 8 മണിക്ക് പതാക ഉയർത്തും.

രാത്രി 8 മണിക്ക് മതപ്രഭാഷണം, മജിലിസുന്നുർ, സ്വലാത്ത് 

നേതൃത്വം. മുഹമ്മദ്‌ ശരീഫ് അൽ-അസ്നവി.

14.2.2025 വെള്ളിയാഴ്ച

ഉച്ചക്ക് 11 മണിക്ക് മഹല്ല് അംഗങ്ങൾക്ക്‌ ഉള്ള അന്നദാനം ജുമാ നിസ്കാര ശേഷം ഖത്തം ദുആ, സ്നേഹ സംഗമം.

രാത്രി 8 മണിക്ക് മതപ്രഭാഷണം - മുഹമ്മദ്‌ ഇർഷാദ് അൽ-അസ്ഹരി പറമ്പിൽ പീടിക. 

15.2.2025 ശനി 

രാത്രി 8 മണിക്ക് മതപ്രഭാഷണം - സ്വാലിഹ്‌ ഫൈസി ബത്തേരി.

രാത്രി 9.30 ന് 

ശംസുൽ ഹുദ ദഫ് സംഘം ആമത്തല അവതരിപ്പിക്കുന്ന മെഗാ ദഫ് മുട്ട് പ്രദർശനം 

16.2.2025ഞായർ രാത്രി 8 മണിക്ക് ഡോക്ടർ ഉസ്താദ് കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ്. രാത്രി 10മണിക്ക്  കല്ലൻചിറ അൻവാറുൽ ഹുദാ മെഗാ ദഫ് സംഘം അവതരിപ്പിക്കുന്ന മേഗാ ദഫ് മുട്ട്.

രാത്രി 11 മണിക്ക് കൂട്ടു പ്രാർത്ഥന നേതൃത്വം സയ്യിദ് സൈദലവി കോയ തങ്ങൾ പൊന്മുണ്ടം.

17.2.2025 തിങ്കൾ 

ഉച്ചക്ക് 1 മണിക്ക് 

മൗലുദ് പാരായണവും, കൂട്ടു പ്രാർത്ഥന യും 

നേതൃത്വം  എൻ പി എം സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി കുന്നുംകൈ.

 വൈകിട്ട് 4 മണിക്ക് അന്നദാനം .

                ഒരുക്കങ്ങൾ പൂർത്തിയായതായി സി.എം ബഷീർ ,വി.എം.ബഷീർ, എ.സി.എ ലത്തീഫ് ,കെ.പി.റഷീദ് ,എൽ.കെ.ബഷീർ ,പി.നസീർ , ഖത്തീബ് ഷെരീഫ് അസ്നവി, സി.എച്ച്.ഹംസ ഹാജി, മുഹമ്മദ് ഉടുമ്പുന്തല എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

No comments