Breaking News

എ.കെ.എസ്.ടി.യു ബാനർ ജാഥ പ്രയാണം ആരംഭിച്ചു


പെരുമ്പള : കാഞ്ഞങ്ങാട്  വെച്ച് നടക്കുന്ന എ.കെ എസ് ടി. യു 28-ാം സംസ്ഥാന സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ബാനർ കാസർഗോഡ് ജില്ലയിൽ എ.കെ.എസ്. ടി യു പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ച കമ്മ്യൂണിസ്റ്റ് നേതാവ് 

ഇ.കെ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ഇന്ന് രാവിലെ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം 

ടി. കൃഷ്ണനിൽ നിന്നും എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശശീധരൻ കല്ലേരി,  ഡെപ്യുട്ടി ലീഡർ എ.കെ എസ്. ടി. യു സംസ്ഥാന കൗൺസിൽ അംഗം  കെ വിനോദ് കുമാർ  ,  

മാനേജർ 

ടി എഅജയകുമാർ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ എ.കെ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് 

കെ പത്മനാഭൻ  സ്വാഗതം പറഞ്ഞു. സി.പി.ഐ പെരുമ്പള ലോക്കൽ സെക്രട്ടറി തുളസീധരൻ ബളാനം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി പി ഐ ജില്ല അസി സെക്രട്ടറി വി രാജൻ, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്,  പ്രസിഡണ്ട് രാജീവൻ  എം.ടി,

 ട്രഷറർ 

സുനിൽ കരിച്ചേരി, 

കെ ആർ മണി ടീച്ചർ, 

വി മാധവൻ,

പി രാജഗോപാലൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ 

എസ് എൻ സരിത, 

കെ കൃഷ്ണൻ, രേണുക ഭാസ്ക്കരൻ,

 സംഘാടക സമിതി കൺവീനർ 

എ പവിത്രൻ ചെമ്മനാട്, 

എം. വി രാജീവൻ, 

പി അഭിജിത്ത്, 

എ വി രേഖ, 

എ എസ് മഞ്ജു, ഇ അംബിക എന്നിവർ സംബന്ധിച്ചു. സമ്മേളനനഗരിയിൽ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി പി. ഭാർഗ്ഗവി ബാനർ ഏറ്റുവാങ്ങും.

No comments