ആലപ്പുഴയിലെ ശങ്കുവിന്റെ "അംഗൻവാടി ബിരിയാണി പ്രക്ഷോഭം"; ഏറ്റെടുത്തു മലയോരവും... അംഗൻവാടി കുട്ടികൾക്ക് ബിരിയാണി എത്തിച്ച് നൽകി ബളാൽ പഞ്ചായത്ത് വനിത ലീഗ് പ്രവർത്തകർ
വെള്ളരിക്കുണ്ട് : സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ആലപ്പുഴയിലെ പ്രജുൽ കൃഷ്ണനെന്ന ശങ്കുവിന്റെ അംഗൻവാടികളിൽ ഉപ്പുമാവിന് പകരം ബിർനാണിയും പൊരിച്ച കോഴിയും നൽകണം എന്ന രസകരമായ ആവശ്യം ഏറ്റെടുത്തു മലയോരത്തെ വനിത ലീഗ് പ്രവർത്തകർ. ബളാൽ പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റിയാണ് ഇടത്തോട്, കനകപള്ളി, ഏറാൻചിറ്റ, കല്ലൻച്ചിറ അംഗൻവാടികളിലെ കൊച്ചുകുട്ടികൾക്കാണ് ഉച്ചഭക്ഷണസമയത്ത് ബിരിയാണി എത്തിച്ചുനൽകിയത്. അങ്ങനെ അങ്ങ് ദൂരെയുള്ള അംഗൻവാടിയിലെ ശങ്കുവിന്റെ ബിരിയാണി പ്രക്ഷോഭത്തിന്റെ ഗുണഫലം ഇങ്ങു മലയോരത്തും ലഭ്യമായി. ഇങ് അംഗനവാടികളിലെ കുട്ടികൾക്കും ശങ്കു തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശബ്ദിച്ച അംഗൻവാടി സമരനായകനായി.
ഉച്ചയോടെയാണ് പതിവ് ഭക്ഷണം തരാൻ വൈകുന്നതിനാൽ കുറുമ്പ് കാട്ടി അംഗനവാടി മുറ്റത് ഇരിക്കുന്ന കൊച്ചുകുട്ടികൾക്ക് മുന്നിലേക്ക് ബിരിയാണിയുമായി വനിത ലീഗ് പ്രവർത്തകർ എത്തിയത് തുടർന്ന് അംഗൻവാടി കുട്ടികൾക്കും അവിടെയുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും വനിത ലീഗ് പ്രവർത്തകർ ബിരിയാണി വിളമ്പികൊടുത്തു.
കൊച്ചുകുട്ടികളുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷവും ആശ്വാസവുമാണെന്നും ഇനിയും ഇടക്ക് നല്ല നല്ല വിഭവങ്ങൽ വീട്ടിൽ ഉണ്ടാക്കി അതുമായി അംഗൻവാടികളിലെ കുട്ടികളുടെ അടുത്ത് എത്തുമെന്നും വനിത ലീഗ് പ്രവർത്തകർ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളായ ഇസ്ഹാഖ് കനകപള്ളി, എ സി എ ലത്തീഫ്,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽഖാദർ,കോളിയർ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് വള്ളിച്ചിറ്റ, വനിതാ ലീഗ് നേതാക്കളായ റഹ്മത്ത് എൽ. കെ , ആയിഷ മജീദ് , ബീഫാത്തിമ പ്ലാച്ചിക്കര ,നസീറ കോളിയാർ , അസ്മ കുതിരുമ്മൽ , സീനത് തയ്യിൽ , സുമയ്യ സി എച് , റഹ്മത്ത് കല്ലഞ്ചിറ, നഫീസ ഇടത്തോട് , സുഹറ ഇടത്തോട് , സെമീറ ഇടത്തോട് , ഹാജറ ലത്തീഫ് , റിസാന കനകപ്പള്ളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു
No comments